താനൂര്‍ ദുരന്തം- പറശിനിക്കടവിന് പാഠമാവുമോ-
തളിപ്പറമ്പ്: താനൂരിലെ ബോട്ട് ദുരന്തം പറശിനിക്കടവിന് പാഠമാകണം,

ലൈഫ് ജാക്കറ്റ് ധിരിക്കാത്തതാണ് താനൂരില്‍ മരണസംഖ്യ ഉയരാനിടയാക്കിയതെന്ന വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ വിനോദ ബോട്ട് യാത്ര കൂടുതലായി നടക്കുന്ന പറശിനിക്കടവ്-വളപട്ടണം പുഴകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പറശിനിക്കടവില്‍ ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗം നേരിട്ട് സ്ഥലം സന്ദര്‍ശിക്കുകയും ലൈഫ് ജാക്കറ്റുകള്‍ കര്‍ശനമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കപ്പെടുന്നില്ലെന്ന് അഗ്നിശമനവൃത്തങ്ങള് പറയുന്നു.
മുത്തപ്പന്ക്ഷേത്രത്തിലേക്ക് എത്തുന്ന വലിയ വിഭാഗം ആളുകളെ മുന്നില്‍കണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലും സ്വകാര്യ മേഖലയിലുമായി ഇവിടെ ബോട്ട് സര്‍വീസുകളുണ്ട്.
ഇവയില്‍ സുരക്ഷാക്രമീകരണങ്ങല്‍ വര്‍ദ്ധിപ്പിക്കുകയും ലൈഫ് ജാക്കറ്റുകള്‍ നിര്‍ബന്ധമാക്കുകയും ചെയ്യണമെന്നാണ് ആവശ്യം.
