സംവിധായകന്‍ എം മോഹന്റെ നില ഗുരുതരമായി തുടരുന്നു-
തിരുവനന്തപുരം: ഇന്നലെ ഒരു ചടങ്ങിനിടയില്‍ വേദിയില്‍ കുഴഞ്ഞുവീണ പ്രശസ്ത സിനിമാ സംവിധായകന്‍ എം മോഹന്റെ നില ഗുരുതരമായി തുടരുന്നു.
ചലച്ചിത്ര അക്കാദമി നിര്‍മിച്ച് കെ ജയകുമാര്‍ സംവിധാനം ചെയ്ത എം കൃഷ്ണന്‍ നായര്‍-എ ലൈഫ് ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടന വേദിയില്‍ വെച്ചായിരുന്നു സംഭവം.
തൈക്കാട് ഗണേശത്തില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ പ്രസംഗം കഴിഞ്ഞ് തിരികെ കസേരയിലേക്ക് മടങ്ങിയ മോഹന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടനെ ചലച്ചിത്ര അക്കാദമിയുടെ വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് രാത്രി തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കയാണ്.
1978 ല്‍ വി.ടി.നന്ദകുമാറിന്റെ പ്രശസ്ത നോവലായ രണ്ടുപെണ്‍കുട്ടികള്‍ സംവിധാനം ചെയ്താണ് സിനിമയിലെത്തിയത്.
സുരാസു തിരക്കഥയും സംഭാഷണവും രചിച്ച ഈ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുടര്‍ന്ന് വാടകവീട്, ശാലിനി എന്റെ കൂട്ടുകാരി, കൊച്ചുകൊച്ചു തെറ്റുകല്‍, സുര്യദാഹം, കഥയറിയാതെ, വിടപറയും മുമ്പേ, ആലോലം, നിറം മാറുന്ന നിമിഷങ്ങള്‍, ഇടവേള, രചന, മംഗളം നേരുന്നു, ഒരു കഥ ഒരു നുണക്കഥ, ശ്രുതി, തീര്‍ത്ഥം, ഇസബെല്ല, മുഖം, പക്ഷെ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ സിനിമകള്‍ സംവിധാനം ചെയ്തു.
2005 ലെ ദി കാമ്പസാണ് അവസാനമായി സംവിധാനം ചെയ്തത്.
പത്മരാജന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത ശാലിനി എന്റെ കൂട്ടുകാരി, കൊച്ചു കൊച്ചു തെറ്റുകള്‍, ഇടവേള എന്നീ സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പെരുമ്പടവത്തിന്റെ പ്രശസ്ത നോവലായ സൂര്യദാഹം ചലച്ചിത്രമാക്കിയതും മോഹന്‍ തന്നെയാണ്.
രണ്ടു പെണ്‍കുട്ടികളിലെ നായിക അനുപമയാണ് ഭാര്യ, പുരന്ദര്‍, ഉപേന്ദര്‍ എന്നിവരാണ് മക്കള്‍.