പള്ളിയില്‍ ലഹരിമൂത്ത ക്രിമിനലിന്റെ അഴിഞ്ഞാട്ടം; മുഅദ്ദിനടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു പ്രതി പോലീസ് കസ്റ്റഡിയില്‍.

പരിയാരം: എഴിലോട് പള്ളിയില്‍ ലഹരിമൂത്ത ക്രിമിനലിന്റെ അഴിഞ്ഞാട്ടം; മുഅദ്ദിനടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു പ്രതി പോലീസ് കസ്റ്റഡിയില്‍.

കണ്ണൂര്‍ എഴിലോട് ഫാറൂഖ് ജുമാ മസ്ജിദില്‍ ലഹരിക്ക് അടിമയായ ക്രിമിനലിന്റെ ക്രൂര ആക്രമണം ആക്രമണം തടയാന്‍ ശ്രമിച്ച പള്ളി മുഅദ്ദിനും കമ്മിറ്റി ഭാരവാഹികള്‍ക്കും നേരെ മാരകായുധങ്ങളുമായി പ്രതി പാഞ്ഞടുകയായിരുന്നു.

കുത്തേറ്റ മുഅദ്ദിന്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക്(24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീര്‍ അന്ന (47), കെ.എം.സമീര്‍ (37) എന്നിവരെ പരിക്കുകളോടെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10:45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം പ്രതി കാസര്‍കോട് സ്വദേശി സിയാദ് അബ്ദുല്ലയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.