വിദേശത്തേക്ക് കടന്നപോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍
ചന്തേര: പോക്‌സോ കേസില്‍ പ്രതിയായി വിദേശത്തേക്ക് കടന്ന തിരുവനന്തപുരം സ്വദേശി മുംബൈയില്‍ അറസ്റ്റിലായി.
തിരുവനന്തപുരം വഞ്ചിയൂര്‍ പ്ലാഞ്ചേരിക്കോണം സ്വദേശിയും കോടിവിള വീട്ടില്‍ കെ.ശശിധരന്റെ മകനുമായ എസ്.ശരണ്‍(28)നെയാണ് ചന്തേര എസ്.ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
2020 ല്‍ ചന്തേര സ്‌റ്റേഷന്‍ പരിധിയിലെ ഒരു പോക്‌സോ കേസില്‍ പ്രതിയായ ശരണ്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട്‌നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രതിയെ അവിടെ തടഞ്ഞുവെക്കുകയായിരുന്നു.
സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരീഷ്, ഷിജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
