കൂവോട് ശ്രീ മോലോമുറ്റം ശ്രീകൃഷ്ണക്ഷേത്രം കട്ടിളവെപ്പ്കര്‍മ്മം നടന്നു.

കൂവോട്: കൂവോട് ശ്രീ മോലോമുറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി കട്ടിളവെപ്പ് കര്‍മ്മം നടന്നു.

ക്ഷേത്ര ശില്പി സുധാകരന്‍ നരിക്കോട് കട്ടിളവെപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു.

പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് മൊട്ടമ്മല്‍ രാജന്‍, ടി.ടി.കെ. ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി,

പിന്നണിഗായകനും സംഗീതഞ്ജനുമായ ഡോ.പയ്യാവൂര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പഹ്‌കെടുത്തു.

നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.