ഓര്‍മ്മ നഷ്ടപ്പെട്ട് പ്രഫ.എം.ജി.മേരി–സമൂഹവിരുദ്ധരുടെ ആക്രമത്തില്‍ നിന്ന് രക്ഷിച്ച് മുഹമ്മദ് ഫവാസ്.
പയ്യന്നൂര്‍:ദൈവദൂതനെപോലെ മുഹമ്മദ്ഫവാസ് പ്രഫ.എം.ജി.മേരിയുടെ രക്ഷകനായി.
മറവിരോഗം ബാധിച്ച ഇവര്‍ക്ക് കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നഗരത്തിലുണ്ടായ ഒരനുഭവം അവരുടെ സഹോദരി പ്രഫ.ലൂസി റെമി ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.
ഒരു കാലത്ത് പയ്യന്നൂരിന്റെ സാംസ്ക്കാരിക-പരിസ്ഥിതി രംഗത്തും മദ്യവര്‍ജന പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന പ്രഫ.എം.ജി.മേരി പയ്യന്നൂര്‍ കോളേജിലെ റിട്ട.അധ്യാപികയാണ്.
ഇവരെ രക്ഷിച്ച മുഹമ്മദ്ഫവാസ് എന്ന യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിപേരാണ് ഫേസ്ബുക്കില്‍ പ്രതികരിച്ചിരിക്കുന്നത്. പ്രഫ.ലൂസി റെമിയുടെ കുറിപ്പ് ചുവടെ-
2/7/2023 sunday രാത്രി 11 മണിക്ക് ഏതാണ്ട് 80വയസ്സ് പ്രായമായ ഒരു സ്ത്രീ 2കയ്യിലും ബാഗും തൂക്കി പയ്യന്നുര്‍ പെരുമ്പ High way യില്‍ കൂടി തനിയെ വെച്ച് വെച്ച് നടക്കുന്നു അവരുടെ കഴുത്തിലും കയ്യിലും സ്വര്‍ണാഭരണങ്ങള്‍ ഉണ്ട്. രണ്ട് മൂന്ന് ഹിന്ദി ക്കാരും ഒരു ബൈക്ക് യാത്രികനും ഇവരുടെ പുറകെ നടക്കുന്നു അതില്‍ ഒരാള്‍ നന്നായി മദ്യപിച്ചിട്ടുണ്ട്.അവിടെ നേരിയ വെളിച്ചം മാത്രമേ ഉള്ളു ചെറിയ ചാറ്റല്‍ മഴയും ഉണ്ട് ആ വഴിയേബൈക്കില് ദൈവദൂതനെപ്പോലെ നല്ലവനായ ഒരു ചെറുപ്പക്കാരന് വരുകയും ഇതു കണ്ടപ്പോള്‍ കാര്യം അത്ര പന്തിയല്ലന്ന് മനസിലാക്കുകയും അവരുടെ അടുത്ത് പോയിഅവരോട് ഈ സ്ത്രീയെ അറിയാമെന്നു ഇവരെ വീട്ടില്‍ കൊണ്ടു പോയി ആക്കിക്കൊള്ളൂമെന്നു പറഞ്ഞ് ആ സ്ത്രീയെ കൂട്ടി കൊണ്ടുപോയി.യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് ഇവരെഅറിയില്ല സ്ത്രീ യോട് വീട് എവിടെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ സ്ഥലം പറഞ്ഞു കൊടുത്തു അവര്‍ പറഞ്ഞ സ്ഥലത്തു എത്തിയപ്പോള്‍ അവര്‍ക്ക് വീട് എവിടെ എന്നറിയത്തില്ല കുറേ ചുറ്റി കറങ്ങിയിട്ടും വീട് കണ്ടു പിടിക്കാന്‍ സാധിച്ചില്ല. അവസാനം അയാള്‍ അവരെ police station നില് കൊണ്ടു പോയി അവിടെ ചെന്നപ്പോള്‍ ആസ്ത്രീ പറയുകയാണ് ഇതാണ് എന്റെ തറവാട് എന്ന്.അന്നേരം അവര്‍ക്ക് ഈ സ്ത്രീക്ക് മറവി രോഗം ഉള്ള ആളാണെന്നു മനസിലായി. ഇവരുടെ കയ്യിലുള്ള phone പരിശോധിച്ച് അതിലെ last കാള്‍ ചെയ്ത വ്യക്തി യെ വിളിച്ചുസ്റ്റേഷനില് വരുത്തി ഈ സ്ത്രീ ആരാണെന്ന് മനസിലാക്കി.അവരില്‍ നിന്ന് ഇവരുടെ ബന്ധുക്കള്‍ ആരാണെന്ന് അറിയുകയും അവരെ രാത്രീ യില്‍ തന്നെ വിളിച്ചു വരുത്തി അവരുടെ കൂടെ അയക്കുകയും ചെയ്തു ഈ സമയം വരെ അവരെ കൊണ്ടുവന്ന ചെറുപ്പക്കാരന് ആ സ്റ്റേഷനില്‍ തന്നെ ഇരുന്ന് അവരെ സുരക്ഷിത കരങ്ങളില്‍ ഏല്പിച്ചു എന്ന് ബോധ്യപ്പെട്ടാണ് മടങ്ങിയത്
ദൈവദൂതനായ ആ ചെറുപ്പക്കാരെന്റ് പേരാണ് MUHHMMED FAVAS. പയ്യന്നൂരിലെ താ യി നേ രീ യില്‍ താമസിക്കുന്ന പ്രവാസിയായ KUNHIMANGALAM സ്വദേശി.രാത്രിയില്‍ അസമയത്തു സാമൂഹ്യ വിരുദ്ധ രുടെ കയ്യില്‍ നിന്ന് അവരെ രക്ഷിച്ച MUHAMMED FAVAS ന് ആയിരമായിരം നന്ദി രേഖപ്പെടുത്തുന്നു ഇങ്ങനെയുള്ള സാഹചര്യത്തില്‍ മനുഷ്യത്വം വിടാതെ ജാതി, മതം എന്നിവ നോക്കാതെ ഒരു സ്ത്രീയെ രക്ഷിച്ച Muhammed ഫവാസിനോട് ഉള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും അധികം അല്ല ഇങ്ങനെ ഉള്ള നന്മ നിറഞ്ഞയുവാക്കളാണ് ഒരു സമൂഹത്തിന്റ ഐശ്യര്യം. ഞാന്‍ ഇതു എഴുതാന്‍ കാരണം ഇപ്രകാരംഉള്ള സല്പ്രവര്ത്തികള് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനം ആകട്ടെ എന്ന് കരുതി യാണ്.
MUHAMMED FAVAS ന് ഒരിക്കല്‍ കൂടി നന്ദി
ഇതില്‍ പരാമര്‍ശിച്ച സ്ത്രീ എന്റെ സഹോദരിയാണ്.
എന്ന് Prof. Lucy Remy
