യുവജനതാദള്‍ (എസ്)പ്രതിഷേധ സംഗമം
കണ്ണൂര്‍: മണിപ്പൂരിലെ കൂട്ടക്കുരുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് യുവജനതാദള്‍ (എസ്)കണ്ണൂര്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ഹെഡ് പോസ്റ്റ്ഓഫീസിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ജനതാദള്‍ (എസ്) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.മനോജ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.പി.രാജേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ബാബുരാജ് ഉളിക്കല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുഭാഷ് അയ്യോത്ത്, ജില്ലാ സെക്രട്ടറി സി.ധീരജ്,
കെ.ടി.രാഗേഷ്, എം.കെ.ജിജു, സെബാസ്റ്റ്യന്‍ മൈക്കിള്‍, കെ.പ്രഭു, രാഹുല്‍ തളിപ്പറമ്പ്, വി.എം.വിവേക് എന്നിവര്‍ സംസാരിച്ചു.
