ജാഫറിനേയും മുനീറിനേയും വിനോദിനേയും തളിപ്പറമ്പ് ബസ്റ്റാന്റില്‍ തെരുവ്‌നായ ആക്രമിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് ബസ്റ്റാന്റില്‍ മൂന്നുപേര്‍ക്ക് തെരുവ് നായയുടെ ആക്രമത്തില്‍ പരിക്കേറ്റു.

കപ്പാലത്തെ സി.ജാഫര്‍, തൃച്ചംബരത്തെ എസ്.മുനീര്‍, പട്ടുവത്തെ പി.വി.വിനോദ് എന്നിവരെയാണ് രാവിലെ തെരുവ് നായ കടിച്ചത്.

ഓട്ടോഡൈവറായ തൃച്ചംബരത്തെ മുനീറിനെ കടിച്ച തെരുവ്‌നായ കെ.വി.കോംപ്ലക്‌സിന് സമീപത്തെ ഇടവഴിയിലൂടെ എത്തിയാണ് ന്യൂസ് കോര്‍ണറിന് സമീപം പത്രം വായിച്ചുകൊണ്ടുനിന്ന ജാഫറിനെ ആക്രമിച്ചത്.

തെരുവ്‌നായ അക്രമം സംബന്ധിച്ച് പോലീസിനെ വിവരം ധരിപ്പിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍ പറഞ്ഞു.

ഇവരെ അടിയന്തിരമായി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

വിവരമറിഞ്ഞ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, പൊതുമരാമത്ത് സ്ഥിരം
സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍ എന്നിവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.