ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു.
തളിപ്പറമ്പ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ തളിപ്പറമ്പില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി.കെ.സരസ്വതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു, സുരേഷ്ബാബു എളയാവൂര്‍, സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി കെ.സന്തോഷ്, നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, മുസ്ലിം ലീഗ് നേതാവ് പി.മുഹമ്മദ് ഇക്ബാല്‍,
ഡി.സി.സി ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍, കേരളാ കോണ്‍ഗ്രസ്(എം)നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്.ജയിംസ്, സി.എം.പി.നേതാവ് എന്‍.കുഞ്ഞിക്കണ്ണന്‍, സി.പി.ഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പി.കെ.മുജീബ്‌റഹ്‌മാന്‍, മനോജ് കുമാര്‍ കൂവേരി, രജനി രമാനന്ദ്, ഇ.ടി.രാജീവന്‍, എ.ഡി.സാബൂസ് എന്നിവര്‍ പ്രസംഗിച്ചു
. എം.എന്‍.പൂമംഗലം സ്വാഗതം പറഞ്ഞു.
