ആനപ്പാച്ചന്‍ @ 45. ഉദയായുടെ ആനപ്പാച്ചന് 45 തികഞ്ഞു.

ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുടെ മരണത്തിന് ശേഷം മകന്‍ ബോബന്‍ കുഞ്ചാക്കോ ഉദയായുടെ സാരഥ്യം ഏറ്റെടുത്തു.

1978 ല്‍ ആനപ്പാച്ചന്‍ എന്ന സിനിമയാണ് വിന്‍സെന്റിന്റെ സംവിധാനത്തില്‍ അദ്ദേഹം നിര്‍മ്മിച്ചത്.

പിന്നീട് 80 ല്‍ പാലാട്ട് കുഞ്ഞിക്കണ്ണന്‍, 81 ല്‍ സഞ്ചാരി, ധന്യ, 82 ല്‍ തീരം തേടുന്ന തിര, 83 ല്‍ സന്ധ്യമയങ്ങും നേരം, 85 ല്‍ ആഴി എന്നീ സിനിമകളും നിര്‍മ്മിച്ചു.

എക്‌സല്‍ പ്രൊഡക്ന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എഴുതിയത് ശാരംഗപാണി.

ക്യാമറ ജയാനന്‍ വിന്‍സെന്റ് എഡിറ്റര്‍ വി.പി.കൃഷ്ണന്‍.

കലാസംവിധാനം പി.എന്‍.മേനോന്‍, ഡിസൈന്‍ വി.സി.ബാലന്‍.

പ്രേംനസീര്‍, ജയന്‍, ഷീല, അടൂര്‍ഭാസി, ജോസ്, പ്രേംജി, ജി.കെ.പിള്ള. കൈനകരി തങ്കരാജ്, റീന, മല്ലിക സുകുമാരന്‍, ആറന്‍മുള പൊന്നമ്മ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

ഒരു ആനയുടെ പാപ്പാനോടുള്ള സ്‌നേഹത്തിന്റെ കഥപറയുന്നതാണ് ആനപ്പാച്ചന്‍ എന്ന സിനിമ. 1978 ആഗസ്ത്-4 നാണ് സിനിമ റിലീസ് ചെയ്തത്.

ഗാനങ്ങള്‍(രചന-പി.ഭാസ്‌ക്കരന്‍, സംഗീതം-ദേവരാജന്‍)

1-അജ്ഞാതതീരങ്ങളില്‍-യേശുദാസ്.

2-ഈ മിഴി കാണുമ്പോള്‍-പി.സുശീല.

3-മുട്ട് മുട്ട് തപ്പിട്ടം മുട്ട്-സി.ഒ.ആന്‍ോ, കാര്‍ത്തികേയന്‍, മാധുരി.

4-ഒരു ജാതി ഒരു മതം-പട്ടണക്കാട് പുരുഷോത്തമന്‍

5-സ്വര്‍ഗ്ഗെമന്നാല്‍-ജയചന്ദ്രന്‍, ആന്റോ.