അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 21,000 രൂപയാക്കണമെന്ന് ആവശ്യം-

തളിപ്പറമ്പ്: അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 21,000 രൂപയാക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും ങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) തളിപ്പറമ്പ് മുന്‍സിപ്പല്‍ സമ്മേളനം ആവശ്യപ്പെട്ടു.

തളിപ്പറമ്പ് കെ.കെ.എന്‍.പരിയാരം ഹാളില്‍ നടന്ന സമ്മേളനം സി ഐ ടി യു തളിപ്പറമ്പ് ഏരിയാക്കമ്മറ്റിയംഗം പി.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു.

കെ.വി.ശോഭ അധ്യക്ഷത വഹിച്ചു. പി.ശ്രീമതി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പി. കാര്‍ത്ത്യായനി, പി.പി.നളിനി, പി.പി.ഉഷ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍-കെ വി ശോഭ(പ്രസിഡന്റ്), പി.പി.ഉഷ(സെക്രട്ടറി).