കുറുമാത്തൂരില്‍ പൂകൃഷിയുടെ വിളവെടുപ്പ്.

കുറുമാത്തൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയായ ഓണത്തിന് ഒരു കൊട്ടപൂവ് പദ്ധതി പ്രകാരം കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പൂകൃഷി വിളവെടുത്തു.

കുറുമാത്തൂര്‍ പഞ്ചായത്ത് പരിധിയിലെ 13 ഗ്രൂപ്പുകള്‍ ചേര്‍ന്ന് നാലേക്കര്‍ സ്ഥലത്ത് കൃഷിചെയ്ത ചെണ്ടുമല്ലിക പൂക്കള്‍ വിളവെടുച്ചു.

ഓണത്തിന് ഓണശ്രീ വിപണി മേളയിലും മറ്റും തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച പൂക്കള്‍ ലഭ്യമാക്കും.

പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം ഉദയം സ്വയംസഹായ സംഘം നടത്തിയ 25 സെന്റ് സ്ഥലത്തെ പൂകൃഷി വിളവെടുത്ത് കൊണ്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.കെ.കെ.രത്‌നകുമാരി ഉദ്ഘാടനം ചെയ്തു.

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ശശിധരന്‍, കെ.പി. ഭാര്‍ഗ്ഗവന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൃഷി ഓഫീസര്‍ രാമകൃഷ്ണന്‍ മാവില സ്വാഗതവും എം.വിജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.