റൂറല്‍ ജില്ലാ പോലീസിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി.
തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടന്നു.
റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു.
അഡീഷണല്‍ എസ്പി ടി.പി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
ഡി എച്ച് ക്യു, വനിതാ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഓണാഘോഷ പരിപാടികള്‍ നടന്നത്.
ജില്ലാ ആസ്ഥാനത്തെ റിസര്‍വ് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ബാബുമോന്,
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എന്‍.വി.രമേശന്,
വൈസ് പ്രസിഡന്റ് കെ.വി.പ്രസാദ്,
കേരള പോലീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.പ്രിയേഷ്,
ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ എന്നിവര്‍ സംസാരിച്ചു.
പോലീസ് ഉദ്യോഗസ്ഥരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.