കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം കേരള കൗമുദി ലേഖകന്‍ എം.ജഗന്നിവാസിന്

പയ്യന്നൂര്‍: കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം കേരള കൗമുദി ലേഖകന്‍ എം.ജഗന്നിവാസിന്.

മാതൃഭൂമി പയ്യന്നൂര്‍ ലേഖകനും ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍, അദ്ധ്യാപക നേതാവ്, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മൂന്നരപ്പതിറ്റാണ്ട് കാലം

പയ്യന്നൂരിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.രാഘവന്‍ മാസ്റ്ററുടെ പേരില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് സീനിയര്‍ പത്രപ്രവര്‍ത്തകനും പയ്യന്നൂരിലെ കേരളകൗമുദി ലേഖകനുമായ എം.ജഗന്നിവാസ് അര്‍ഹനായി.

പതിനായിരം രൂപയും ഫലകവുമാണ് അവാര്‍ഡ്.

രാഘവന്‍ മാസ്റ്ററുടെ ഒമ്പതാം ചരമവാര്‍ഷിക ദിനമായ സപ്തംബര്‍ 7 ന് രാഘവന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാര സമിതിയുടെ ആഭിമുഖ്യത്തില്‍ അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നടക്കുന്ന അനുസ്മരണച്ചടങ്ങില്‍ മാതൃഭൂമി ന്യൂഡല്‍ഹി ചീഫ് കറസ്‌പോണ്ടന്റ് ഡോ:പ്രകാശന്‍ പുതിയേട്ടി പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും.

പി .കമ്മാര പൊതുവാള്‍ അദ്ധ്യക്ഷത വഹിക്കും.

സിനിമാ തിരക്കഥാകൃത്തും സംവിധായകനുമായ സുരേഷ് പൊതുവാള്‍ രാഘവന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

പയ്യന്നൂര്‍ പ്രസ് ഫോറം പ്രസിഡന്റ് രാജീവന്‍ പച്ച, എം.രാമകൃഷ്ണന്‍, ശിവന്‍ തെറ്റത്ത് എന്നിവര്‍ ആശംസകള്‍ നേരും.

യു.രാജേഷ് സ്വാഗതവും പുരസ്‌കാര സമിതി ചെയര്‍മാന്‍ എ.കെ.പി. നാരായണന്‍ നന്ദിയും പറയും.

പുരസ്‌കാര ജേതാവായ എം.ജഗന്നിവാസ് 1984 മുതല്‍ കേരള കൗമുദി പയ്യന്നൂര്‍ ലേഖകനായി പ്രവൃത്തിച്ച് വരികയാണ്.