അമേരിക്കയില്‍ ചിത്രീകരിച്ച ആദ്യത്തെ മലയാളസിനിമ@44.

അമേരിക്കയില്‍ ചിത്രീകരിച്ച ആദ്യത്തെ മലയാളസിനിമ ഏഴാംകടലിനക്കരെ റിലീസായിട്ട് ഇന്നേക്ക് 44 വര്‍ഷം തികയുന്നു.

1979 ആഗസ്ത്-31 നാണ് തിരുവോണ ആഘോഷത്തിന്റെ ഭാഗമായി സിനിമ റിലീസ് ചെയ്തത്.

സിനിമയുടെ 99 ശതമാനം ഭാഗങ്ങളും അമേരിക്കയില്‍ വെച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

എം.ജി.സോമന്‍, രവികുമാര്‍, കെ.ആര്‍.വിജയ, സീമ, വിധുബാല, ജോ വാഷിംഗ്ടണ്‍, ഹെന്റി മാര്‍ഷല്‍, പത്മിനി, റീന, പി.ഭാസ്‌ക്കരന്‍, ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

ജിയോ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എന്‍.ജി.ജോണ്‍ നിര്‍മ്മിച്ച സിനിമയുടെ സംവിധായകന്‍ ഐ.വി.ശശി.

ജിയോ പിക്‌ച്ചേഴ്‌സ് തന്നെയായിരുന്നു വിതരണക്കാര്‍.

ആലപ്പി ഷെരീഫാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.

രാമചന്ദ്രബാബുവും വിപിന്‍ദാസുമാണ് ക്യാമറാമാന്‍മാര്‍, എഡിറ്റര്‍ കെ.നാരായണന്‍.

ഗാനങ്ങള്‍(രചന-പി.ഭാസ്‌ക്കരന്‍, സംഗീതം-എം.എസ്.വിശ്വനാഥന്‍).

1-മധുമാസംഭൂമിതന്‍-ജയചന്ദ്രന്‍.

2-മധുമാസം ഭൂമിതന്‍-യേശുദാസ്.

3-മലരണിപ്പന്തലില്‍-വാണിജയറാം.

4-സുരലോക ജലധാരയൊഴുകിയൊഴുകി-ജോളി ഏബ്രഹാം, വാണിജയറാം.

5-സ്വര്‍ഗ്ഗത്തിന്‍ നന്ദനപൂവനത്തില്‍-ജയചന്ദ്രന്‍, പി.സുശീല.