ആദ്യപാപം നടന്നിട്ട് ഇന്നേക്ക് 35 വര്‍ഷം തികയുന്നു.
മലയാളത്തിലെ സൂപ്പര്‍ സംവിധായകരില്‍ ഒരാളായ പി.ചന്ദ്രകുമാര്‍ വിവിധ ഭാഷകളിലായി 88 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സിനിമ സൂപ്പര്‍താരങ്ങളുടെ അധീനതയിലായതോടെയാണ് ചന്ദ്രകുമാറിനെ പോലുള്ള സംവിധായകര്‍ മുഖ്യധാരയില്‍ നിന്ന് പതുക്കെ പിന്‍വാങ്ങിയത്.
1987 ലെ പി.സി.369 എന്ന ഹാസ്യസിനിമക്ക് ശേഷമാണ് ചന്ദ്രകുമാര്‍ സെകസ്-ഹൊറര്‍ സിനിമകളിലേക്ക് കടന്നത്.
ഇതിന്റെ തുടക്കം 1988 ലെ അദ്യപാപം എന്ന ചിത്രത്തോടെയാണ്.
ചന്ദ്രകുമാറിന്റെ സഹോദരനും പ്രമുഖ ക്യാമറാമാനും സംവിധായനുമായ പി.സുകുമാര്‍ കിരണ്‍ എന്ന പേരില്‍ മുഖ്യനടനായി എത്തിയ ആദ്യപാപത്തില്‍ അഭിലാഷ, വിമല്‍ രാജ് എന്നിവരും അഭിനയിച്ചു.
സൂപ്പര്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആര്.ബി.ചൗധരി നിര്‍മ്മിച്ച സിനിമ വമ്പന്‍ സാമ്പത്തിക വിജയം കരസ്ഥമാക്കിയതോടെ പി.ചന്ദ്രകുമാര്‍ പിന്നീട് ഇക്കിളിസിനിമകളുടെ പ്രധാന വക്താക്കളില്‍ ഒരാളായി മാറി.
സൂപ്പര്‍ ഫിലിം ഇന്റര്‍നാഷണല്‍ തന്നെ വിതരണം ചെയ്ത സിനിമയുടെ കഥ ബൈബിളില്‍ നിന്നുള്ള ആദം-ഹവ്വമാരുടേതാണ്.
തിരക്കഥയും സംഭാഷണവും എഴുതിയത് രാമസിംഹന് അബൂബക്കര്‍(അലി അക്ബര്‍).
ചന്ദ്രകുമാര്‍ തന്നെ ക്യാമറ കൈകാര്യം ചെയ്ത സിനിമയുടെ ചിത്രസംയോജകന്‍ കെ.രാജഗേപാല്‍.
കലാസംവിധാനം വേലായുധന് കീഴില്ലം. ഡിസൈന്‍-ശ്രീനി കൊടുങ്ങല്ലൂര്‍.
1988 സപ്തംബര്‍ 10 ന് റിലീസായ ആദ്യപാപം ഇന്നേക്ക് 35 വര്‍ഷം തികയ്ക്കുന്നു.
ഗാനങ്ങള്‍(രചന-ദേവദാസ്, സംഗീതം: ജെറി അമല്‍ദേവ്, ഉഷാഖന്ന.).
1-ദൈവത്തിന് സൃഷ്ടിയില്‍-ജയചന്ദ്രന്.
2-മാനവന് മണ്ണില്‍-യേശുദാസ്.
3-സ്നേഹമിതല്ലോ ഭൂവിലീശന്‍-കൃഷ്ണചന്ദ്രന്.
