ഡീസല്‍ മോഷണം പ്രതി പോലീസ് പിടിയില്‍.
പരിയാരം: ബസ്സില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പരിയാരം പോലീസ് പിടികൂടി.

മലപ്പുറം ചെറുകാവ് സ്വദേശി കുപ്പയില്‍ വീട്ടില്‍ ഷംസുദ്ദീനെയാണ്(40) പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇക്കഴിഞ്ഞ 5 നാണ് പഴയങ്ങാടി-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാളിന്ദി എന്ന സ്വകാര്യ ബസില്‍ നിന്നും 100 ലിറ്റര്‍ ഡീസല്‍ മോഷണം പോയത്.
ബസുടമ ടി.വി.രവീന്ദ്രന്റെ പരാതിയില്‍ കേസെടുത്ത പരിയാരം പോലീസ് സി.സി.ടി.വി പരിശോധനകളിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്.
സപ്തംബര്‍ 5 ന് രാത്രി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം പുഴയോരത്ത് നിര്‍ത്തിയിട്ടതായിരുന്നു.
രാത്രി പത്ത് മണിക്ക് ശേഷം ജീവനക്കാര്‍ പോയതിന് ശേഷമാണ് മോഷണം നടന്നത്.
പ്രതി കണ്ടയ്നര്‍ ലോറി ഡ്രൈവറാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
