മമ്മൂട്ടി–നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ പ്രകാശനം ചെയ്തു
കോഴിക്കോട്:മാധ്യമപ്രവര്‍ത്തകന്‍ രമേഷ് പുതിയമഠം എഴുതിയ ‘മമ്മൂട്ടിനാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

എം.ടി.വാസുദേവന്‍ നായര്‍ പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
മമ്മൂട്ടിക്കൊപ്പം വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച 50 പേരുടെ അനുഭവക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയതാണ് പുസ്തകം.
മലയാളത്തില്‍ ഇതേവരെ പ്രസിദ്ധീകരിക്കപ്പെട്ട മമ്മൂട്ടിയെക്കുറിച്ചുള്ള പുസ്തകങ്ങളേക്കാള്‍
ഏറെ വ്യത്യസ്തമായ രചനാരീതിയാണ് രമേഷ് പുതിയമഠം ഈ പുസ്തകത്തില്‍ പ്രകടിപ്പിച്ചിട്ടുള്ളത്.
തലശ്ശേരിയിലെ ബ്ലൂഇങ്ക് ബുക്‌സാണ് പ്രസാധകര്‍.
മംഗളം ദിനപത്രം കോഴിക്കോട് യൂണിറ്റ് ന്യൂസ് എഡിറ്ററാണ് രമേഷ് പുതിയമഠം.
