സ്ത്രീകള്‍ക്കും പിഞ്ചുകുട്ടികള്‍ക്കും കേരളത്തില്‍ സുരക്ഷിതത്വമില്ല-ശ്രീജ മഠത്തില്‍.
മുഴപ്പിലങ്ങാട്: സ്ത്രീകള്‍ക്കും പിഞ്ചു കുട്ടികള്‍ക്കും സുരക്ഷിതത്വം നഷ്ടപ്പെട്ട സംസ്ഥാനമായി കേരളത്തെ മാറ്റി എന്നതാണ് പിണറായി സര്‍ക്കാറിന്റെ ഭരണ നേട്ടമെന്ന് മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ശ്രീജ മഠത്തില്‍.
സഹകരണ മേഖലയെ രാഷ്ട്രീയ നേട്ടത്തിന് മാത്രമായി ദുരുപയോഗം ചെയ്തതാണ് ജനങ്ങളുടെ പണം നഷ്ടപ്പെടാനും കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനും കാരണമെന്നും ശ്രീജ പറഞ്ഞു.
മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി കെ.വി.മഞ്ജുള ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീജ മഠത്തില്‍.
ഡി.കെ.സുമതി അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് കെ.വി.ജയരാജന്, മഹിള കോണ്‍ഗ്രസ് ജില്ല ജന. സിക്രട്ടറി കെ.കെ.രതി,
ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് ബീന വട്ടക്കണ്ടി, എം.റീജ, എന്‍.പി.ചന്ദ്രദാസ്, സി.ദാസന്, കെ.സുരേഷ്, അറത്തില്‍ സുന്ദരന്‍, സി.എം.അജിത്ത്കുമാര്‍, എ.ദിനേശന്, അഭയ സുരേന്ദ്രന്, ആര്.മഹാദേവന്. കെ.വി.മഞ്ജുള എന്നിവര്‍ സംസാരിച്ചു.