ഹനന്‍മുള്ള നാളെ ചന്തപ്പുരയില്‍-സി.പി.എം ജില്ലാ സമ്മേളനം-അനുബന്ധപരിപാടികള്‍ക്ക് നാളെ തുടക്കമാവും-
പരിയാരം: സി.പി.എം. കണ്ണൂര്‍ ജില്ലാ സമ്മേളനം അനുബന്ധപരിപാടികള്‍ക്ക് ഇന്ന് തുടക്കമാവും.
ഡിസംബര്‍ 10,11,12 തിയ്യതികളില്‍ എരിപുരത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ അനുബന്ധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇരുപത്തിയഞ്ച് അനുബന്ധ പരിപാടികളാണ് നടത്തുക. ഇതിന്റെ തുടക്കം കുറിച്ച് ഇന്ന് വൈകുന്നേരം 5 ന് ചന്തപ്പുരയില്‍ കര്‍ഷക സമ്മേളനം നടത്തും.
കിസാന്‍സഭ അഖിലേന്ത്യ ജന.സെക്രട്ടറി ഹനന്‍മുള്ള ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 500 കേന്ദ്രങ്ങളില്‍ ഓണ്‍ലൈനായി ഈ പരിപാടി സംപ്രേഷണം ചെയ്യും.
സമ്മേളനത്തിന്റെ വിപുലമായ പ്രചാരണം, വിവിധ സെമിനാറുകള്‍, മറ്റ് അനുബന്ധ പരിപാടികള്‍ എന്നിവയും നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. സമ്മേളന സംഘാടക സമിതി ഓഫീസ് കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.
സമ്മേളന ചെലവിനായുളള ഫണ്ട് നവംബര്‍ 7 ന് ജനകീയമായി ശേഖരിച്ചു. നവംബര്‍ 11ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പഞ്ചായത്ത് കേന്ദ്രങ്ങില്‍ വച്ച് ഫണ്ട് ഏറ്റുവാങ്ങും.
230 ബ്രാഞ്ചുകളില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് കുടുംബ സംഗമത്തിന്റെ ഏരിയാതല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ നവംബര്‍ 11 ന് 5.30ന് ഏഴോം സിആര്‍സി ഗ്രൗണ്ടില്‍ നിര്‍വ്വഹിക്കും.
നവംബര്‍ 14-ന് കുട്ടികളുടെ സംഗമവും ശാസ്ത്രക്ലാസ്സും കൊട്ടിലയില്‍ രാവിലെ 10 മണിക്ക് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
അന്ന് തന്നെ കര്‍ഷകതൊഴിലാളി സംഗമം സെക്രട്ടറി എന്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ഏഴോത്ത് കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 100 സാംസ്‌കാരിക സദസ്സുകള്‍ നടത്തും.
സദസ്സുകളുടെ ഏരിയാതല ഉദ്ഘാടനം രാമപുരത്ത് നവംബര്‍ 18-ന് മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്യും.
നവംബര്‍ 23 ന് മഹിളാ സംഗമം മണ്ടൂരില്‍ സി.എസ്.സുജാത ഉദ്ഘാടനം ചെയ്യും.
നവംബര്‍ 26ന് യുവജന സംഗമം ആണ്ടാംകൊവ്വലില്‍ അഖിലേന്ത്യാ സെക്രട്ടറി എ.എ.റഹീം ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായി പ്രതിഭാ സംഗമം, പ്രൊഫഷണല്‍ മീറ്റ്, നാടകോത്സവം, കലാ സാഹിത്യ മത്സരങ്ങള്‍, ചിത്രകാര സംഗമം, പുസ്തകോത്സവം, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, ട്രേഡ് യൂണിയന്‍ സമ്മേളനം എന്നിവയും സംഘടിപ്പിക്കും.
കേന്ദ്ര സംസ്ഥാന നേതാക്കള്‍, മന്ത്രിമാര്‍, സാംസ്‌കാരിക നായകര്‍, മാധ്യമേഖലയിലെ പ്രമുഖര്‍, തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പി.കെ.ശ്രീമതി, ടി.വി.രാജേഷ്, ഒ.വി.നാരായണന്‍, പി.പി.ദാമോദരന്‍, കെ.പത്മനാഭന്‍ എന്നിവരും പങ്കെടുത്തു.