നാട്ടു വീരപ്പന്‍മാര്‍ സജീവം ചന്ദനക്കൊള്ള തുടരുന്നു, പോലീസ് നിര്‍ജീവം–ചെറുവിച്ചേരിയില്‍ നിന്ന് രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി

പരിയാരം: ചന്തപ്പുര ചെറുവിച്ചേരിയില്‍ നിന്ന് രണ്ട് ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ച് കടത്തി.

ഇന്നലെ അര്‍ദ്ധരാത്രിയിലാണ് മുറിച്ച് കടത്തിയതെന്ന് സംശയിക്കുന്നു.

ചെറുവിച്ചേരി സ്വദേശി പി.കെ.കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നാണ് ചന്ദന മരങ്ങള്‍ മോഷണം പോയത്.

മുറിച്ച ചന്ദനമരം കടത്തുന്നതിനിടയില്‍ മരകഷണങ്ങള്‍ റോഡിനരികില്‍ വീണ് കിടപ്പുണ്ട്.

അടുത്തകാലത്തായി ചെറുതുംവലുതുമായ നിരവധി ചന്ദനമേഷണങ്ങള്‍ നടന്നിട്ടും പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുകയോ കള്ളന്‍മാരെ പിടിക്കുകയോ ചെയ്തിട്ടില്ല.

പോലീസിന്റെ നിഷക്രിയത്വം മനസിലാക്കിയാണ് മോഷണം കൂടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ചന്ദ്‌നമരം വില്‍പ്പന നടത്തുന്നുണ്ടോ എന്ന് ചേദിച്ച് എത്തുന്നവര്‍ തന്നെയാണ് രാത്രിയില്‍ ഇത് മുറിച്ചുകടത്തുന്നത്.

പരിയാരം പോലീസ് ഇത്തരം കേസുകളില്‍ കാര്യമായ അന്വേഷണം നടത്താത്ത സാഹചര്യത്തില്‍ പയ്യന്നൂര്‍ ഡി.വൈ.എസ്പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.