എഴുപത്തിയഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യ നേടിയെടുത്തത് ഏഴുവര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ ഇല്ലാതാക്കി-ഹനന്‍മുള്ള, കര്‍ഷകസമരം വിജയംവരെ തുടരും-

പിലാത്തറ: മോദി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ അടിമകളായി കണക്കാക്കുകയാണെന്ന് കിസാന്‍സഭ അഖിലേന്ത്യ സെക്രട്ടറി ഹനന്‍മുള്ള പറഞ്ഞു.

ചന്തപ്പുരയില്‍ സി പി എം കണ്ണൂര്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി കര്‍ഷകസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞ ഇന്ത്യയില്‍ കണ്ട സമാനതകളില്ലാത്ത സമരമാണ് ഇപ്പോഴത്തെ കര്‍ഷകസമരം.

നവം 26 ന് ഈ സമരം ഒരു കൊല്ലം പൂര്‍ത്തിയാവുന്നു, വിജയം വരെ സമരം തുടരും.

ഭരണഘടന സ്ഥാപനങ്ങളെ തകര്‍ക്കുന്ന ബിജെപി സര്‍ക്കാറിനെ താഴെയിറക്കണം.

ഹിന്ദുത്വ അജണ്ട മാത്രമാണിവര്‍ക്കുള്ളതെന്ന് ഹനന്‍മുള്ള കുറ്റപ്പെടുത്തി.

എഴുപത്തഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് നേടിയ നേട്ടങ്ങള്‍ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് മോദി സര്‍ക്കാര്‍ ഇല്ലാതാക്കി.

കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് ഒ.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു.

സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, കിസാന്‍സഭ ജില്ലാ സെക്രട്ടറി എം. പ്രകാശന്‍,

,സംഘാടക സമിതി ചെയര്‍മാന്‍ പി.പി.ദാമോദരന്‍, മാടായി ഏരിയ സെക്രട്ടറി കെ പത്മനാഭന്‍, സി.സത്യപാലന്‍, കെ വി ഗോവിന്ദന്‍, ടി.വി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഏഷ്യന്‍ ബുക്‌സ് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം നേടിയ കെ.പി.ജ്യോതിസിനെ ചടങ്ങില്‍ അനുമോദിച്ചു.

ഏഴോം ചെമ്പട വിപ്ലവഗാനങ്ങള്‍ അവതരിപ്പിച്ചു.