വ്യാപാരോത്സവ് 2023 പ്രഥമ നറുക്കെടുപ്പിലൂടെ 100 ലേറെ പേര്‍ക്ക് സമ്മാനങ്ങള്‍ ലഭിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ -വ്യാപാരോത്സവ് 2023- മാസന്തോറുമുള്ള നറുക്കെടുപ്പിന്റെ പ്രഥമ നറുക്കെടുപ്പ് തളിപ്പറമ്പ് ഹൈവേ പരിസരത്ത് നടന്നു.

ചടങ്ങ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന.സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ പ്രഥമ നറുക്കെടുപ്പ് പ്രശസ്ത ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിച്ചു.
മുന്‍സിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.പി.മുഹമ്മദ്നിസാര്‍, എം.പി. ഹസന് (ഇസ്കാന്‍ ജ്വല്ലറി),മുഹമ്മദ് റാഫി ( ഷൂബീഡു), ജബീര്‍ (സെഞ്ച്വറി), മിന്‍ഹാജ് (നിയര്‍ബി) ഫര്സീന് (കെ.എം.പ്ലൈവുഡ്) എന്നിവര്‍ സംസാരിച്ചു.
അസോസിയേഷന് ജന. സെക്രട്ടറി വി.താജുദ്ദീന് സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ 5 പേര്‍ക്ക് സമ്മാനങ്ങളും നല്കി.
അടുത്ത നറുക്കെടുപ്പ് നവംബര്‍ മാസം നടക്കും.
വ്യാപാരോത്സവ് കോ-ഓര്‍ഡിനേറ്റര്‍ എം.എ മുനീര്‍ നറുക്കെടുപ്പ് നിയന്ത്രിച്ചു.
