സൗഹൃദവീട് ഇനി സുരേന്ദ്രന് സ്വന്തം. താക്കോല്‍ദാനംഎം.വിജിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

കടന്നപ്പള്ളി: വയക്കര ഗവ. ഹൈസ്‌കൂളിലെ 1981 – 82 വര്‍ഷത്തെ വിദ്യാര്‍ഥി കൂട്ടായമയായ സൗഹൃദം 82 നേതൃത്വത്തില്‍ പണി കഴിപ്പിച്ച സൗഹൃദ വീടിന്റെ താക്കോല്‍ദാനം കടന്നപ്പളളി കോട്ടത്തുംചാലില്‍ എം.വിജിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സൗഹൃദം ചെയര്‍മാന്‍ കെ.വി.പ്രേമരാജന്‍ അദ്ധ്യക്ഷത വഹിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ സണ്ണി ആശാരിപറമ്പില്‍, പഞ്ചായത്ത് സുരേന്ദ്രന്‍, സര്‍വ്വീസില്‍ നിന്നും വിരമിച്ചവരേയും വിമുക്ത ഭടന്‍മാരേയും ചടങ്ങില്‍ ആദരിച്ചു.

പെരിങ്ങോം-വയക്കര പഞ്ചായത്ത് അംഗം രവീന്ദ്രന്‍, പി.കെ.രഘുനാഥന്‍, ഉണ്ണി വാച്ചാല്‍, ജോസ് തോമസ്, സി.പത്മനാഭന്‍, ശശി ക്വാളിറ്റി, വി.എന്‍.ഉഷകുമാരി, കോമളവല്ലി, ബാലന്‍ കൊല്ലാട, കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.