ഒരു രക്ഷയുമില്ല, എല്ലാവരും കയ്യൊഴിഞ്ഞു-തളിപ്പറമ്പിലെ ധാരാവിയായി മെയിന്‍ റോഡ്.
തളിപ്പറമ്പ്: ആര്.ഡി.ഒ, പൊതുമരാമത്ത്, പോലീസ്, റവന്യൂ, നഗരസഭ ഇങ്ങനെ നിരവധി സംരക്ഷകര്‍ ഉണ്ടായിട്ടും തളിപ്പറമ്പ് മെയിന്‍ റോഡിലെ സിംഹഭാഗവും കച്ചവടക്കാര്‍ കയ്യടക്കി.

ആരാടാ ഞങ്ങളോട് ചോദിക്കാനെന്ന മട്ടിലാണ് വലിയ കുടകളുടെ താഴെ കച്ചവടം പൊടിപൊടിക്കുന്നത്.
ആര്.ഡി.ഒ വലിയ മാധ്യമപടയുടെ സാന്നിധ്യത്തില്‍ നടത്തിയ ഇടപെടല്‍ കണ്ട് ഇനി ഇവിടെ എന്തെങ്കിലുമൊക്കെ നടന്നേക്കുമെന്ന് വിചാരിച്ചവര്‍ ഇപ്പോള്‍ നിരാശാഭരിതരാണ്.
ഒന്നും നടക്കില്ലെന്ന് ഉറപ്പിച്ച് കഴിഞ്ഞ മട്ടിലാണ് കാര്യങ്ങള്‍.
കഴിഞ്ഞ ദിവസം മെയിന്‍ റോഡിലൂടെ വന്ന ഒരു ലോറി തെരുവുവ്യാപാരികളുടെ കുടവലകളില് കുടുങ്ങി ഏറെ നേരം നിര്‍ത്തിയിടേണ്ടി വന്നു.
കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപത്തെ വയോധികരും രോഗിയുമായ ആളുകള്‍ നടത്തിവന്ന ലോട്ടറികച്ചവടം പോലും നിര്‍ത്തലാക്കിയ നഗരസഭാ അധികൃതര്‍ റോഡ് കയ്യടക്കി കുടകള്‍ സ്ഥാപിച്ച്കച്ചവടം നടത്തുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്.
തെരുവ് വ്യാപാരികള്‍ക്ക് മുന്നില്‍ നിയമം തോല്‍ക്കുമ്പോള്‍ തളിപ്പറമ്പിലെ ധാരാവിയായി മാറുകയാണ് മെയിന്‍ റോഡ്. ഇക്കാര്യം ഉത്തരവാദപ്പെട്ടവര്‍ ഓര്‍ത്താല്‍ നാടിന് നല്ലത്.
