പറവളം അകലെയാണ്, പക്ഷെ, കാവുങ്കലിന് അടുത്താണ്-പാലം അപകടത്തില്‍.

പൂമംഗലം: പറവളം പാലത്തിലും കാവുങ്കല്‍ മോഡല്‍ അപകടത്തിന് സാധ്യത.

കഴിഞ്ഞ ദിവസം പട്ടുവത്ത് നടന്ന സമാന അപകടം പതിയിരിക്കുന്നതാണ് കുറുമാത്തൂര്‍ പഞ്ചായത്തിലെ കൂനം മൂന്നാം വാര്‍ഡിലും പൂമംഗലം പതിനഞ്ചാം വാര്‍ഡിലും ഉള്‍പ്പെട്ട പറവളം കോണ്‍ക്രീറ്റ് നടപ്പാലം.

വശങ്ങള്‍ തകര്‍ന്ന് ഒരു വര്‍ഷത്തിലതികമായിട്ടും നവീകരിക്കാന്‍ യാതൊരു നീക്കവും നടക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

പലതവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ആവശ്യമായ നടപ്പടി സ്വീകരിക്കാത്തതില്‍ നാട്ടുകാരും സമീപവാസികളും കടുത്ത പ്രതിഷേധത്തിലാണ്.

കുട്ടികളും മുതിര്‍ന്നവരും പലതവണ വീണ് ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

വലിയ ദുരന്തം സംഭവിക്കുന്നതിന്ന് മുമ്പ് അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് പൂമംഗലം ശാഖ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

എം അഹമ്മദ് ഉല്‍ഘാടനം ചെയ്തു. എം.സക്കീര്‍ഹുസൈന്‍ അദ്ധ്യക്ഷം വഹിച്ചു.

കെ.ഷൗക്കത്തലി, വി.റാസിഖ്, കെ.മുസ്തഫ, നിയാസ്, കെ.പി.മുഹമ്മദലി, പി.പി.മുഹമ്മദലി ഹാജി എന്നിവര്‍ പ്രസംഗിച്ചു.