എം.വി.ആര്‍ അനുസ്മരണം നടത്തി.

പരിയാരം: മുന്‍ മന്ത്രിയും സി.എം.പി സ്ഥാപകനുമായ എം വി ആറിന്റെ ഒമ്പതാം ചരമ വാര്‍ഷിക ദിനാചരണം പരിയാരത്ത് നടന്നു.

സി.എം.പി പിലാത്തറ ഏരിയ കമ്മിറ്റിയുടെ അഭ്യമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണം കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മല്ലപ്പള്ളി രാജേഷ് ഉദ്ഘാടനം ചെയ്തു.

സി.എ.ജോണ്‍ അധ്യക്ഷത വഹിച്ചു.

സുധീഷ് കടന്നപ്പള്ളി, കെ.വി.മോഹനന്‍, സി.ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.