കണ്ണൂര്‍ ജില്ലാ കേരളോല്‍സവത്തിന് തുടക്കമായി

പിലാത്തറ: കണ്ണൂര്‍ ജില്ലാ കേരളോത്സവത്തിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമായി.

കഥാകൃത്ത് ടി.പി.വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്പാന്‍ അധ്യക്ഷത വഹിച്ചു.

സരിന്‍ ശശി, പി.പി.രോഹിണി, കെ.പ്രസീത, ഡോ.കെ.എം.പ്രസീദ് എന്നിവര്‍ പ്രസംഗിച്ചു.

എം.വി.രാജീവന്‍ സ്വാഗതവും പ്രണവ് ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.  11, 12 തീയ്യതികളില്‍ സ്റ്റേജ് മത്സരങ്ങള്‍ നടക്കും.

കണ്ണൂര്‍ ജില്ല പഞ്ചായത്തും യുവജന ക്ഷേമ ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിച്ച കണ്ണൂര്‍ ജില്ല കേരളോത്സവത്തില്‍ ക്ലേ മോഡലിംഗില്‍ ഒന്നാം സ്ഥാനവും പെന്‍സില്‍ ഡ്രോയിംഗില്‍ മൂന്നാം സ്ഥാനവും നേടിയ ശാരീരിക പരിമിതി അനുഭവിക്കുന്ന എന്‍.കെ.സിന്ധുവിനെ (ഇരിട്ടി ബ്ലോക്കിലെ ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി സ്വദേശിനി) ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

പിലാത്തറ: ജില്ലാ കലോത്സവം ഗ്രീന്‍ പ്രോട്ടോകോളാക്കുന്നതിന്റെ ഭാഗമായി പരിപാടി നടക്കുന്ന പിലാത്തറ സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഓലക്കൂട്ട സ്ഥാപിച്ചു.

ചെറുതാഴം പഞ്ചായത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ നിര്‍മ്മിച്ച കൂട്ടകള്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.പി.ഷിജു, ടി.തമ്പാന്‍ മാസ്റ്റര്‍ എന്നിവര്‍ ഏറ്റുവാങ്ങി.