ലോകപ്രമേഹദിനം ലയണ്‍സ്‌ക്ലബ്ബ് ബോധവല്‍ക്കരണറാലി നടത്തി.

തളിപ്പറമ്പ്: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് ലയണ്‍സ് ക്ലബ് പൊതുജനങ്ങള്‍ക്ക് വേണ്ടി ബോധവല്‍ക്കരണ റാലി നടത്തി.

റാലി തളിപ്പറമ്പ് ചിറവക്കില്‍ ലയണ്‍സ് പാസ്‌ററ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഒ.വി.സനല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ക്ലബ്ബ് പ്രസിഡന്റ് രമേശന്‍ കോരഞ്ചിറത് സ്വാഗതം പറഞ്ഞു.

റാലിക്ക് ശേഷം സൗജന്യ പ്രമേഹരോഗ നിര്‍ണയ ക്യാമ്പ് നടന്നു.

സജിലാമിയ, ജിമ്മി പന്തപ്ലാക്കല്‍, നോബിള്‍ എം ജോര്‍ജ്, അഡ്വ.തോമസ്, അഷറഫ്, രാമദാസ് മൊട്ടമ്മല്‍, സി.ജെ.രാജു, പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.