കനത്തമഴയില്‍ പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് താഴ്ന്നു-
തിരുവനന്തപുരം: ജില്ലയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 12 മണിക്കൂറുകളായി തോരാത്തമഴയാണ് ജില്ലയില്‍.

ശക്തമായ മഴയില്‍ നെയ്യാറ്റിന്‍കര ടി.ബി.ജംഗ്ഷനില്‍ ദേശീയപാതയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നദിയിലേക്ക് താഴ്ന്നു.
ഇപ്പോള്‍ ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞൊഴുകുകയാണ്.
സമീപത്തെ കടകളിലും വെള്ളംകയറി. കോവളം വാഴമുട്ടത്ത് മണ്ണിടിഞ്ഞ് വീണ് രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
വീട്ടിനകത്തുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയത്കൊണ്ട് മാത്രമാണ് അപകടം ഒഴിവായത്.
വാമനപുരം നദിയിലും ജലനിരപ്പ് ഉയരുകയാണ്.
