ആഗാശഗംഗയില് വര്ണങ്ങളാല്-സിന്ധൂരസന്ധ്യക്ക് മൗനം-@41.
എം.ടി.വാസുദേവന്‍നായരുടെ കഥകളും നോവലുകളും വായിച്ച് ആവേശംകയറിയാണ് പാലക്കാട് സ്വദേശി വി.ബി.കൃഷ്ണന് മേനോന് എന്ന വി.ബി.കെ.മേനോന് സിനിമാ നിര്‍മ്മാണത്തിനിറങ്ങിയത്. ദുബായില്‍ വ്യവസായിയായ മേനോന് മറുനാടന്‍ മൂവീസിന്റെ ബാനറില്‍ ആദ്യം നിര്‍മ്മിച്ച സിനിമ ബന്ധനം കഥയും തിരക്കഥയും സംഭാഷണവും എഴുതി എം.ടി തന്നെ സംവിധാനം ചെയ്തു. നിരവധി അവാര്‍ഡുകളും ഈ സിനിമ നേടിയെടുത്തു. 1978 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. എം.ആസാദിന് വേണ്ടി എം.ടി.രചന നിര്‍വ്വഹിച്ച വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ 1980 ല്‍ നിര്‍മ്മിച്ചു. ഈ സിനിമയിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. രണ്ട് സിനിമകളും സാമ്പത്തികമായി വലിയ ഗുണമൊന്നും ഉണ്ടാക്കിയില്ല. 1982 ല്‍ ഡോ.ബാലകൃഷ്ണന്റെ തിരക്കഥയില്‍ നേപ്പാളില്‍ വെച്ച് ചിത്രീകരിച്ച സിന്ധൂരസന്ധ്യക്ക് മൗനം എന്ന സിനിമ നിര്‍മ്മിച്ചു. പിന്നീട് താഴ്വാരം, അഭിമന്യു, കള്ളനും പോലീസും, ദേവാസുരം, കിന്നരിപ്പുഴയോരം, കാട്ടിലെ തടി തേവരുടെ ആന, സ്വര്‍ണച്ചാമരം, കേളി, ഒരു യാത്രാമൊഴി, അഭയംതേടി, അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ദുബായ് എന്നീ സിനിമകള്‍ നിര്‍മ്മിച്ചു.

സിന്ധൂരസന്ധ്യക്ക് മൗനം
നേപ്പാളില്‍ വെച്ച് ചിത്രീകരിച്ച ആക്ഷന്‍ ത്രില്ലര്‍ സിനിമ. മോഹന്‍ലാല്‍, മമ്മൂട്ടി. സീമ, ലക്ഷ്മി, രതീഷ്, പ്രതാപ് പോത്തന്, കുതിരവട്ടം പപ്പു, കുഞ്ചന്‍, രവീന്ദ്രന്, ബാലന്.കെ.നായര്‍, ജാഫര്‍ഖാന്‍, സത്യകല, മാധവി, സുരേഖ, മേരി, പ്രിയദര്ശന്, സത്യചിത്ര എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ഡോ.ബാലകൃഷ്ണനാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചത്. ഐ.വി.ശശിയാണ് സംവിധായകന്. എസ്.എസ്.ചന്ദ്രമോഹനും സി.ഇ.ബാബുവും ചേര്‍ന്നാണ് ക്യാമറ, എഡിറ്റര്‍-കെ.നാരായണന്. കല-ഐ.വി.സതീഷ്ബാബു, പരസ്യം-ആര്.കെ. ബിച്ചുതിരുമല-ശ്യാം ടീമിന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. യുണൈറ്റഡ് ഫിലിംസാണ് വിതരണക്കാര്‍.
ഗാനങ്ങള്‍-
1-ആഗാശഗംഗയില് വര്ണങ്ങളാല്-കൃഷ്ണചന്ദ്രന്, എസ്.ജാനകി.
2-കേളീലോലം-യേശുദാസ്, എസ്.ജാനകി.
3-ലീലാരംഗം-ജയചന്ദ്രന്, എസ്.ജാനകി.
4-ശാലീനയാം ശരല്പ്രസാദമേ-യേശുദാസ്, എസ്.ജാനകി
5-ദേര്‍ വാസ് എ വുമണ്‍-യേശുദാസ്. 
