അയോഗ്യനാക്കി ഉത്തരവ് വരുന്നതിന് മുമ്പായി യൂത്ത് കോണ്‍ഗ്രസ് നോതാവ് ബാങ്ക് ഡയരക്ടര്‍ സ്ഥാനം രാജിവെച്ചു.

തളിപ്പറമ്പ്: അയോഗ്യനാക്കി ഉത്തരവ് വരുന്നതിന് മുമ്പായി ബാങ്ക് ഡയരക്ടര്‍ രാജിവെച്ചു.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഡയരക്ടറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗവുമായ രാഹുല്‍ ദാമോദരനാണ്

ഡയരക്ടര്‍ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് ബാങ്ക് പ്രസിഡന്റ്-ഇന്‍ ചാര്‍ജ് എ.പി. അബ്ദുള്‍ഖാദറിന് നല്‍കിയത്.

നാളെ രാഹുലിനെ ഡയരക്ടര്‍ സ്ഥാനത്തുനിന്നും അയോഗ്യനാക്കിക്കൊണ്ടുള്ള ജോ.രജിസ്ട്രാറുടെ ഉത്തരവ് വരാനിരിക്കെയാണ് രാജി വെച്ചതെന്നാണ് സൂചന.

വായ്പയെടുത്ത വകയിലും ജാമ്യം നിന്ന വകയിലും കുടിശിക നിലവിലുള്ളതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് തന്നെ രാഹുലിനെതിരെ സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. 

ഇതിന്റെ അന്തിമമായ ഉത്തരവ് ജോ.രജിസ്ട്രാര്‍ ഓഫീസില്‍ ഇന്ന് നടന്ന വിചാരണയില്‍ പൂര്‍ത്തിയായിരുന്നു.

നാളെ അയോഗ്യനാക്കിക്കൊണ്ട് ഉത്തരവ് പുറത്തുവരാനിരിക്കെയാണ് രാഹുല്‍ ദാമോദരന്‍ രാജിവെച്ചത്.

എന്നാല്‍ ഡി.സി.സി.നേതൃത്വം കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് രാജിവക്കുന്നതെന്ന് രാഹുല്‍ ദാമോദരന്‍ പറഞ്ഞു

നേരത്തെ ബാങ്ക് പ്രസിഡന്റ് കല്ലിങ്കീല്‍ പത്മനാഭന്‍ രാജിവെച്ചിരുന്നു.

മറ്റൊരു ബാങ്ക് ഡയരക്ടര്‍ കെ.എന്‍.അഷറഫ് നിക്ഷേപകരുടെ നോമിനിയായി ഡയരക്ടറായെങ്കിലും നോമിനേഷന്‍ നല്‍കുന്ന

സമയത്ത് ഡിപ്പോസിറ്റ് ഇല്ലാത്തതിന്റെ പേരില്‍ പരാതി വന്നതിനാല്‍ ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.

അതിനിടയിലാണ് രാഹുലിന്റെ രാജി.