19 വര്‍ഷങ്ങള്‍ക്ക് ശേഷം പെരുങ്കളിയാട്ടത്തിനൊരുങ്ങി മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം.

മാതമംഗലം: 19 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2025 ജനുവരി മാസത്തില്‍ നടക്കും.

ഇതിന് മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജനുവരി 28 ന് രാവിലെ 10 മണിക്ക് ക്ഷേത്ര പരിസരത്ത് നടക്കും.

രജിസ്‌ട്രേഷന്‍-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൊന്നൂന്നന്‍ തൊണ്ടച്ചന്‍ ദൈവത്തിന്റെ ആരൂഢസ്ഥാനവും ഉത്തര കേരളത്തിലെ പ്രമുഖ മുച്ചിലോട്ട് ക്ഷേത്രങ്ങളിലൊന്നുമായ മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2025 ജനുവരി 25 മുതല്‍ 28 വരെയുള്ള തീയ്യതികളിലാണ് നടക്കക.

ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ മനയ്ക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാട്, കരിവെള്ളൂര്‍ വല്യച്ഛന്‍ പ്രമോദ് കോമരം എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും.

ചടങ്ങില്‍ ടി.ഐ. മധുസൂദനന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. ദേവസ്വം കമ്മിറ്റി പ്രസിഡന്റ് എ.സുരേഷ് സംഘാടക സമിതി പാനല്‍ അവതരണവും പെരുങ്കളിയാട്ടം എക്‌സിക്യൂട്ടീവ് മെമ്പര്‍ വി.പി.മോഹനന്‍ ബഡ്ജറ്റ് അവതരണവും നടത്തും.

ടി.ആര്‍.രാമചന്ദ്രന്‍, ടി.സുലജ, ടി.തമ്പാന്‍ മാസ്റ്റര്‍, അഡ്വ.കെ.പി.രമേശന്‍, കെ.സരിത, പി.വി.വിജയന്‍, പി.പ്രതാപ്, പി.വി.ശങ്കരന്‍, എന്‍.വി.ശ്രീനിവാസന്‍, ടി.പി.മഹമ്മൂദ് ഹാജി, എന്‍.കെ.രാമചന്ദ്രന്‍, കെ.ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിക്കും.

എം.ശ്രീധരന്‍ മാസ്റ്റര്‍ സ്വാഗതവും ടി.വി.ഷൈജു നന്ദിയും പറയും.

ക്ഷേത്രത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ രവീന്ദ്രന്‍ അന്തിത്തിരിയന്‍, ഭാസ്‌ക്കരന്‍ കോമരം, രാമചന്ദ്രന്‍ കോമരം, എം.വി. ചന്ദ്രന്‍, എം.വി കണ്ണന്‍ കാരണവര്‍, സി.എന്‍.കൃഷ്ണന്‍ നായര്‍, എ.സുരേഷ്, ടി.വി.ഷൈജു, പി.വി.ബിജു, എം.ശ്രീധരന്‍ മാസ്റ്റര്‍, പി.സി. ബാലകൃഷ്ണന്‍, വി.പി.മോഹനന്‍, കെ. കുഞ്ഞിരാമന്‍ എന്നിവര്‍ പങ്കെടുത്തു.