കൂട്ടുംമുഖത്തെ കിടത്തിച്ചികില്‍സ-എം.നാരായണ്‍ മാസ്റ്ററുടെ ഇടപെടലിന്റെ വിജയം.

ശ്രീകണ്ഠാപുരം: കൂട്ടുംമുഖം സി.എച്ച്.സിയില്‍ ഇന്ന് മുതല്‍ കിടത്തിചികില്‍സ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി.ഫിലോമിനയുടെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തകള്‍ കാണാനിടയായി.

ഈ ആവശ്യമുന്നയിച്ച് മലയോരമേഖലയിലെ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എം.നാരായണന്‍ മാസ്റ്ററുടെ പ്രവര്‍ത്തനങ്ങളാണ് കിടത്തിച്ചികില്‍സ ആരംഭിക്കാനുള്ള തീരുമാനത്തിലേക്ക് ആരോഗ്യവകുപ്പിനെ കൊണ്ടെത്തിച്ചതെന്ന കാര്യം പറയാതിരിക്കാനാവില്ല.

കഴിഞ്ഞ 5 വര്‍ഷത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതിയുടെ മിനുട്‌സ് പരിശോധിച്ചാല്‍ മാത്രം മതി ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എത്രമാത്രമാണെന്ന് വ്യക്തമാവാന്‍. ഈ ആവശ്യമുന്നയിച്ച് ആദ്യമായി താലൂക്ക് വികസനസമിതി മുമ്പാകെ പരാതി നല്‍കിയതും ഇദ്ദേഹമാണ്.

താലൂക്ക് വികസനസമിതിയില്‍ ഇത് നിരന്തരം ചര്‍ച്ചയാവുകയും കിടത്തിച്ചികില്‍സ ആരംഭിക്കാതിരിക്കാന്‍ പറ്റില്ലെന്ന വിധത്തില്‍ ആരോഗ്യവകുപ്പിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും ഇതില്‍ നിര്‍ണായകമാണ്.

കിടത്തിച്ചികില്‍സക്ക് മലയോരമേഖലയിലെ ഒരു കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ സജ്ജമാക്കിയെടുക്കാന്‍ നിരന്തരമായി ഇടപെട്ട നാരായണന്‍ മാസ്റ്ററുടെ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കാതിരിക്കുന്നത് തികഞ്ഞ നന്ദികേടാണെന്ന് പറയാതെ വയ്യ.