സര്‍ക്കാര്‍ ധൂര്‍ത്തടിക്കുമ്പോള്‍ ജീവനക്കാര്‍ ദുരിതക്കയത്തില്‍: എം.ജെ.തോമസ് ഹെര്‍ബിറ്റ്.

തളിപ്പറമ്പ് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുമ്പോള്‍ ജീവനക്കാര്‍ ദുരിതക്കയത്തിലാണെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എം.ജെ.തോമസ് ഹര്‍ബിറ്റ്.

കേരള എന്‍ജിഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് 49-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിശ്ശികയായ എല്ലാ ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രാഞ്ച് പ്രസിഡന്റ് എം.സനീഷ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.രാജേഷ്ഖന്ന മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം.പി.ഷനീജ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ നാരായണന്‍ കുട്ടി മനിയേരി, കെ.വി.അബ്ദുള്‍ റഷീദ്, എ.ഉണ്ണികൃഷ്ണന്‍, ജോയ് ഫ്രാന്‍സിസ്, ജില്ലാ ട്രഷറര്‍ വി.ആര്‍.സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിന്‍ വര്‍ഗ്ഗീസ് സ്വാഗതവും ട്രഷറര്‍ ടി. ശിവദാസന്‍ നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.വി. മഹേഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറിയായ വി.സത്യന്‍ സംഘടനാ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷ്‌റഫ് ഇരിവേരി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.സി.സാബു, ജെന്നിഫര്‍ വര്‍ഗ്ഗീസ്, ടി.പി. ശ്രീനിവാസന്‍, അഷ്‌റഫ്. മമ്പറം, ആര്‍.പി മിസ്രിയ, ജില്ലാ വൈസ് പ്രസിഡന്റ് പി.വി.വിനോദ്, കെ.പി.സി.ഹാരിസ്, അനീഷ് ഓടക്കാട്, മുഹമ്മദ് ഫൈസല്‍, പി.സജീവന്‍, വി.പി.അഷ്‌റഫ്, കെ.വി.പ്രശാന്തന്‍, ഒ.സി.പ്രദീപ് കുമാര്‍, ടി.ജി.ഷാജി, വി.വി.ശ്രീകാന്ത്, ലെന്നിസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

എം.സനീഷ് പ്രസിഡന്റ്, ജസ്റ്റിന്‍ വര്‍ഗീസ് സെക്രട്ടെറി, വി.വി.ശ്രീകാന്ത് ട്രഷറര്‍.

വിലക്കയറ്റം നിയന്ത്രിക്കാനായി സപ്ലൈകോയില്‍ ആവശ്യമായ സാധനങ്ങള്‍ ലഭ്യമാക്കുക, തളിപ്പറമ്പ് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയുടെ പദവിയിലേക്ക് ഉയര്‍ത്തുക, ജീവനക്കാര്‍ക്കുള്ള ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് പുനസ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ എന്‍.ജി.ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം അംഗീകരിച്ചു.

പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്- എം.സനീഷ്.

വൈസ് പ്രസിഡന്റുമാര്‍- വി.പി.അഷറഫ്, വി.പി.ബാബു, ഒ.സി.പ്രദീപ്കുമാര്‍.
സെക്രട്ടറി- ജസ്റ്റിന്‍ വര്‍ഗീസ്.
ജോയിന്റ് സെക്രട്ടറിമാര്‍-ടി.ജി.ഷാജി, കെ.വി.പ്രശാന്തന്‍, പി.അഖില്‍, ജിഷ.

ട്രഷറര്‍- വി.വിശ്രീകാന്ത്