പി.ജെ.ആന്റണിയുടെ പെരിയാര്‍ ഒഴുകിത്തുടങ്ങിയിട്ട് 51 വര്‍ഷം.
പെരിയാര്‍ മൂവീസിന്റെ ബാനറില്‍ അനശ്വരനടന്‍ പി.ജെ.ആന്റണി കഥ, തിരക്കഥ, സംഭാഷണം, ഗാനരചന എന്നിവ നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത സിനിമയാണ് പെരിയാര്‍. ടി.എ.ഹസനും പി.എച്ച്.റഷീദുമാണ് നിര്‍മ്മാതാക്കള്‍. പി.കെ.ആന്റണി സംവിധാനം ചെയ്ത ഏക സിനിമയാണിത്. രാഘവന്, സുധീര്‍, ഉഷാനന്ദിനി, കവിയൂര്‍ പൊന്നമ്മ, തിലകന്, പി.ജെ.ആന്റണി, ശങ്കരാടി, എസ്.പി.പിള്ള, ടി.പി.രാധാമണി, ഖദീജ, സി.എസ്.ജോസ്, പി.ഒ.തോമസ്, കോട്ടയം സുജാത, ആലപ്പി വിന്‍സെന്റ്, വി.പി.ഖാലിദ് എന്നിവരാണ് പ്രധാന താരങ്ങള്‍.
നല്ലകാലത്തിന്റെ ഓര്‍മകളുമായി പെരിയാറിന്റെ തീരത്തെ ഒരു ബംഗ്ലാവിന്റെ ഔട്ട്ഹൌസില്ക്കഴിയുന്ന വക്കച്ചന്റെയും മക്കളുടെയും കഥയായിരുന്നു പെരിയാര്‍. കഥയും സംഭാഷണവും ഗാനരചനയും അഭിനയവും ആയി പി.ജെ.ആന്റണി നിറഞ്ഞു നിന്ന ചിത്രം. ഐ.എ.എസ്സിനു പോയി തോറ്റതിനെ തുടര്‍ന്ന് ഭ്രാന്തനായി തീര്‍ന്ന ഡേവിഡ് (വക്കച്ചന്റെ മകന്) ആയി ഒരു മഹാനടന് മലയാള ഈ സിനിമയിലെത്തി-തിലകന്. പി.ജെ.ആന്റണിയുടെ നാടകട്രൂപ്പിലെ അംഗമായിരുന്നല്ലോ തിലകന്. പി.കെ.ശിവദാസും പി.ജെ.ആന്ററണിയും ചേര്‍ന്നാണ് ഗാനരചന നിര്‍വ്വഹിച്ചത്. കെ.വി.ജോബ്, പി.കെ.ശിവദാസ് എന്നിവര്‍ സംഗീതം പകര്‍ന്നു. 51 വര്‍ഷം മുമ്പ് 1973 ഫിബ്രവരി-16 നാണ് പെരിയാര്‍ റിലീസ് ചെയ്തത്.

ഗാനങ്ങള്‍-
1-അന്തിവിളക്ക്-ഫെഡ്ഡി, എസ്.ജാനകി.
2-ബിന്ദു ബിന്ദു-ജയചന്ദ്രന്.
3-ജീവിതം ഒരു ഗാനം-മെഹബൂബ്.
4-മറക്കാനും പിരിയാനും-ഫെഡ്ഡി, എസ്.ജാനകി.
5-പെരിയാറേ പോരിയാറേ-യേശുദാസ്.
