വില്ലേജ് ഓഫീസിന് മുന്നില്‍ വഴിമുടക്കിയായി തുരുമ്പിച്ച വാട്ടര്‍ ടാങ്ക്
പരിയാരം: വില്ലേജ് ഓഫീസിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് തുരുമ്പിച്ച വാട്ടര്‍ടാങ്ക്. പരിയാരം വില്ലേജ് ഓഫീസിലേക്ക് കടന്നുപോകുന്ന വഴിയിലാണ് തുരുമ്പിച്ച വാട്ടര്‍ ടാങ്ക് വഴിമുടക്കിയായി നില്‍ക്കുന്നത്.
വര്‍ഷങ്ങളായി ഈ വാട്ടര്‍ ടാങ്ക് ഒരു പുരാവസ്തു പോലെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
കാല്‍ നൂറ്റാണ്ട് മുമ്പാണ് കുടി വെള്ളക്ഷാമം പരിഹരിക്കാനായി വെള്ളം സംഭരിക്കാന്‍ വാട്ടര്‍ ടാങ്ക് കൊണ്ടുവന്നത്.
എന്നാല്‍ ഒരിക്കല്‍ പോലും ഇതില്‍ വെള്ളം നിറച്ചിട്ടില്ല. ഇപ്പോള്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ തരുമ്പിച്ച ടാങ്ക്.
അടിയന്തിരമായി ടാങ്ക് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും സി.പി.എം പരിയാരം ലോക്കല്‍ കമ്മറ്റി അംഗവുമായ പി.പി.മോഹനന്‍ താലൂക്ക് വികസന സമിതി മുമ്പാകെ പരാതി നല്‍കിയിട്ടുണ്ട്.
നാളെ നടക്കുന്ന വികസനസമിതി യോഗം പരാതി പരിഗണിക്കും.