സിസ്റ്റര്‍ മഗ്ദലേന ഡി.എസ്.എസ്(75)നിര്യാതയായി

 

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ മഗ്ദലേന ഡി.എസ്.എസ്. (75) നിര്യാതയായി.

ശവസംസ്‌ക്കാരം നാളെ ചൊവാഴ്ച്ച (12.03.2024) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് പട്ടുവം സ്‌നേഹ നികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍.ക്ലാരന്‍സ് പാലിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.

മാനന്തവാടി രൂപത, സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍, ചെല്ലെംകാട്ടില്‍ പരേതരായ ജോസഫ് റോസാ ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍: ബാബു, തോമസ്‌കുട്ടി, സൂസി, ലിസമ്മ, മേരി, സുമന്‍ പരേതനായ ജോയി.

പട്ടുവം, പിലാത്തറ, മാതമംഗലം, ബത്തേരി, നെയ്യാറ്റിന്‍കര, കൊടുമണ്‍, നാഗവള്ളി, കടബ, അരിപ്പാമ്പ്ര, പഴയങ്ങാടി, കുറ്റൂര്‍, സെന്റ് ലൂക്ക്, പള്ളിക്കുന്ന്, അഴീക്കല്‍, തൃശ്ശൂര്‍, കാരാപ്പറമ്പ, മുതലപ്പാറ എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഹൃദയ സംബന്ധമായ അസുഖം മൂലം സിസ്റ്റര്‍ സെന്റ് ജോസഫ് കോണ്‍വെന്റ് മുതലപ്പാറയില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.