വ്യാപരോത്സവ് ഒന്‍പതാമത് നറുക്കെടുപ്പ് നടത്തി-

തളിപ്പറമ്പ്: തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന തളിപറമ്പ് ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരോത്സവ് 23-24 പദ്ധതിയുടെ ഒന്‍പതാമത് നറുക്കെടുപ്പ് ഹൈവേ നബ്രാസ് ഷോപ്പിങ് കോംപ്ലെക്‌സില്‍ ഇസ്‌കാന്‍ ജ്വല്ലറിക്ക് മുന്‍വശം നടന്നു.

മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസിന്റെ അധ്യക്ഷതയില്‍ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ ഫ്‌ളുവന്‍സറും ഷെഫുമായ ഷെഫ് ഷാന്‍ ഉല്‍ഘാടനം ചെയ്തു.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.എ. മുനീര്‍ നറുക്കെടുപ്പ് നിയന്ത്രിച്ചു.

കഴിഞ്ഞ നറുക്കെടുപ്പിലെ വിജയികള്‍ക്ക് മുഖ്യ സ്‌പോണ്‍സര്‍ ആയ എം.പി.ഹസന്‍ ഇസ്‌കാന്‍ ഗോള്‍ഡ്, നബ്രാസ് ഷോപ്പിങ് കോംപ്ലക്‌സ് ഉടമ നിസാര്‍ നബ്രാസ്, സഹ സ്‌പോണ്‍സര്‍മാരായ മുഹമ്മദ് റാഫി ഷൂബീഡൂ, ഫാറൂഖ് സെഞ്ച്വറി ഫാഷന്‍ സിറ്റി, മിന്‍ഹാജ് ജെ ആര്‍ നിയര്‍ബി ഹൈപ്പര്‍മാര്‍ക്കറ്റ്, ഫര്‍സീന്‍ കെ.എം.പ്ലിവുഡ്‌സ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

വൈസ് പ്രസിഡന്റുമാരായ കെ.അയൂബ്, കെ.പി. മുസ്തഫ, സെക്രട്ടറിമാരായ കെ.കെ.നാസര്‍, കെ.വി.ഇബ്രാഹിംകുട്ടി, സി.പി.ഷൌക്കത്തലി, പ്രോഗ്രാം കണ്‍വീനര്‍ സി.ടി.അഷ്റഫ്, യൂത്ത് വിങ്ങിന്റെ ബി.ശിഹാബ്, കെ.ഖലീല്‍, അലി ആല്‍പി എന്നിവര്‍ സംസാരിച്ചു.

കെ.വി.സൈനുദ്ധീന്‍, എന്‍.എ.അബ്ദുള്ള, കെ.കെ.പി.ജമാല്‍, മുഹമ്മദ് കുഞ്ഞി ചൊട്ട്, ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി.

ചടങ്ങിന് തളിപറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജന.സെക്രട്ടറി വി.താജുദ്ധീന്‍ സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു