വാഹനാപകടത്തില്‍ പരിക്കേറ്റ കുറ്റിപ്രവന്‍ കുമാരന്‍(65) മരിച്ചു.
തളിപ്പറമ്പ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നെല്ലിപ്പറമ്പ് സ്വദേശി മരിച്ചു.
കുറ്റിപ്രവന്‍ കുമാരന്‍ (65) ആണ് മരിച്ചത്.
മന്നയില്‍ കുറേ വര്‍ഷമായി വികേഷ് ടൈലേഴ്‌സ് സ്ഥാപനം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം നെല്ലിപ്പറമ്പില്‍ നടന്ന
ഇരുചക്ര വാഹന അപടകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ കുമാരന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
ഭാര്യ: വസന്ത.
മക്കള്‍: വികേഷ്, വികിത.
മരുമക്കള്‍: സാബു (കണ്ടോന്താര്‍), ഗ്രീഷ്മ ( പാപ്പിനിശേരി ).
സഹോദങ്ങള്‍: യശോദ , മുത്തുകൃഷ്ണന്‍.
ശവസംസ്‌കാരം ഇന്ന്(1-04-2024)തിങ്കളാഴ്ച്ച ഉച്ചക്ക് 2 മണിക്ക് നെല്ലിപ്പറമ്പ് പൊതു ശ്മശാനത്തില്‍.