പിഞ്ചുകുഞ്ഞിനെ കഴുത്ത്‌ഞെരിച്ച് കൊന്ന് അമ്മ തൂങ്ങിമരിച്ചു.


കാസര്‍കോട്: പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി.
കാസര്‍കോട് ജില്ലയിലെ മുളിയാര്‍ അര്‍ളടുക്ക കൊപ്പാളംകൊച്ചിയില്‍ ബിന്ദുവാണ് നാലു മാസം പ്രായമുള്ള മകള്‍ ശ്രീനന്ദയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.
ഇന്നലെ ഉച്ചയ്ക്കു 2നാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തില്‍ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈകളുടെ ഞരമ്പു മുറിച്ചു രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു.
കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൊടുപുഴ സ്വദേശിയായ ഭര്‍ത്താവ് ശരത്ത് സ്വിറ്റ്‌സര്‍ലന്‍ഡിലാണ്.
ഭര്‍തൃവീട്ടില്‍ നിന്നു 2 ദിവസം മുന്‍പാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്.
6 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് ശ്രീഹരി എന്ന മകന്‍ കൂടിയുണ്ട്.
കുടുംബ പ്രശ്‌നമാണ് കാരണമെന്ന് ആദൂര്‍ പോലീസ് പറഞ്ഞു.
ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
