മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം കമ്മിറ്റി ഇഫ്താർ സംഗമം നടത്തി
തളിപ്പറമ്പ്:മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം കമ്മിറ്റി ഇഫ്താർ സംഗമം നടത്തി.
ക്ഷേത്ര ഭാരവാഹികളും മുസ്ലീം വിശ്വാസികളും ഒന്നിച്ചിരുന്ന് ഇഫ്താർ വിരുന്നിൽ പങ്കാളികളായി.
കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പാച്ചേനി രാജീവൻ ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് മുയ്യം രാഘവൻ അധ്യക്ഷനായി.
മെഹറൂഫ് മുസ്ലിയാർ, വരഡൂൽ മഹല്ല് ഖത്തീബ് മുസമ്മിൽ ഇർഫാനി, രവീന്ദ്രൻ കണ്ണോത്ത്, പി. രവി, അനസ് മുയ്യം തുടങ്ങിയവർ സംസാരിച്ചു.