ഹിന്ദി ഭീകരസിനിമകളുടെ ആശാന്‍ ഗംഗു രാംസെ(83)നിര്യാതനായി.

മുംബൈ: ഹിന്ദി ഭീകര സിനിമകളുടെ ആശാന്‍ ഗംഗു രാംസെ നിര്യാതനായി. രാംസെ സഹോദരന്മാരില്‍  രണ്ടാമനാണ്  83 കാരനായ ഗംഗു രാംസെ.

ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

കോകില ബെന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുടുംബം തന്നെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

നിര്‍മാതാവ് എഫ് യു രാംസെയുടെ രണ്ടാമത്തെ മകനായാണ് ഗംഗു ജനിച്ചത്.

തന്റെ ആറ് സഹോദരന്മാര്‍ക്കൊപ്പം ചേര്‍ന്നാണ് രാംസെ ബ്രദേഴ്സ് എന്ന ബാനറില്‍ സിനിമാ നിര്‍മാണം ആരംഭിച്ചു.

ഹൊറര്‍ ചിത്രങ്ങളാണ് ഇവര്‍ പ്രധാനമായും ഒരുക്കിയത്.

50ല്‍ അധികം ചിത്രങ്ങളാണ് ഈ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്.

വീരന, പുരാന മന്ദിര്‍, ബന്ദ് ധര്‍വാസ, സമ്രി തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റായി.