ബാലകൃഷ്ണന്‍ മാസ്റ്ററുടെ കഴിവുകള്‍ നമുക്ക് പൂര്‍ണമായി ഉപയോഗപ്പെടുത്താനായില്ല-ടി.സഹദേവന്‍ മാസ്റ്റര്‍

തളിപ്പറമ്പ്: ബാലകൃഷ്ണന്‍ മാസ്റ്ററുടെ കഴിവുകള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിച്ചില്ലെന്ന് ടി.സഹദേവന്‍ മാസ്റ്റര്‍.

കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊട്ടതെല്ലാം പൊന്നാക്കിയ സഹൃദയവ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും സഹദേവന്‍ മാസ്റ്റര്‍ അനുസ്മരിച്ചു.

അധ്യാപകരുടെ ഉന്നമനത്തിനായി ശക്തമായ സമരമുറകളിലൂടെ പോരാടി ഉയര്‍ന്നു വന്ന കെ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ വിസ്മയ പാര്‍ക്ക്, തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, തളിപ്പറമ്പ് സഹകരണ ഹോസ്പിറ്റല്‍ തുടങ്ങി നിരവധി സഹകരണ സ്ഥാപനങ്ങളുടെ ഉയര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.പി.എം.റിയാസുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍

സി.കെ.അനില്‍ കുമാര്‍, പി.കുഞ്ഞിക്കണ്ണന്‍, എം.സന്തോഷ്, എ.സി.മാത്യു, കെ.എം.ഫിലിപ്പ്, കരിമ്പം കെ.പി. രാജീവന്‍, വിനോദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

പ്രിയപ്പന്‍ മാസ്റ്റര്‍ സ്വാഗതവും കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.