ഗിരീഷ് വര്‍മ്മയുടെ 25 ലക്ഷത്തിലേറെ പോയി.

കണ്ണൂര്‍: ഷെയര്‍ ട്രേഡിംഗിലൂടെ ലാഭം കൊയ്യാനിറങ്ങിയ ആള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപ്പെട്ടു.

ചിറക്കല്‍ പുതിയതെരു ശ്രീകൃഷ്ണനിലയത്തിലെ കെ.ഐ.ഗിരീഷ് വര്‍മ്മക്കാണ് (47)25,94,163 രൂപ നഷ്ടപ്പെട്ടത്.

മോര്‍ഗണ്‍ സ്റ്റാന്‍ലി കമ്പനിയുടെ ഷെയര്‍ ട്രേഡിംഗ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് അപരിചിതനായ ആള്‍ക്ക് അയാള്‍ പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്ക് ഈ വര്‍ഷം ജനുവരി 1 മുതല്‍ ഫിബ്രവരി 15 വരെ ഗിരീഷ് വര്‍മ്മ തന്റെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് പണം അയച്ചുകൊടുത്തത്.

പിന്നീടാണ് ഇത് തട്ടിപ്പാണെന്ന് ബോധ്യമായത്. കണ്ണൂര്‍ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.