സതീശന്റെ കാര്യം ഇനി ഗുദാ ഹവാ-തെരഞ്ഞെടുപ്പ് സംവിധാനത്തെ അധിക്ഷേപിച്ചതിന് കേസ്.

ഇരിട്ടി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വിസ്യതയെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് സംവിധാനത്തെ അധിക്ഷേപിച്ചതിന് കേസ്.

ഫേസ്ബുക് വഴി അധിക്ഷേപം നടത്തിയ ഇരിട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സതീശന്‍ പെരിങ്കിരി എന്നയാളുടെ പേരിലാണ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് നാട്ടില്‍ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചതിന് കേസെടുത്തത്.

ഏപ്രില്‍ 11 ന് കണ്ണൂര്‍ റൂറല്‍ പോലീസ് സോഷ്യല്‍ മീഡിയാസെല്‍ നടത്തിയ സൈബര്‍ പട്രോളിംഗിനിടെയാണ് സതീശന്‍ പെരിങ്കിരിയുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്.

റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസ്.