പട്ടുവം ദീനസേവനസഭയിലെ സിസ്റ്റര്‍ പിയൂസ് ഡി. എസ്. എസ്.(69) നിര്യാതയായി-

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ പീയൂസ് ഡി.എസ്.എസ്.(69) ബുധനാഴ്ച (24.11.2021) രാവിലെ 6 മണിക്ക് നിര്യാതയായി.

സംസ്‌ക്കാരം വ്യാഴാഴ്ച (25.11.2021) വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ അലക്‌സ് വടക്കുംതല പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ വച്ച് നടത്തപ്പെടന്നു.

എറണാകുളം അങ്കമാലി അതിരൂപത, അമ ലപുരം സെന്റ് മേരീസ് ഇടവകയില്‍, തിരുതനത്തില്‍ പരേത രായ പൗലോസ് അന്നമ്മ ദമ്പതികളുടെ 9 മക്കളില്‍ 3മത്തെ മകളാണ് സിസ്റ്റര്‍ പീയൂസ്.

സഹോദരങ്ങള്‍ പരേ തയായ ലില്ലി, സി, അല്‍ഫോന്‍സ (ഇറ്റലി), ജോസ് (മഞ്ഞപ), ടോമി (ഇറ്റലി), മേരി (സ്വിറ്റ്‌സര്‍ലണ്ട്) വര്‍ഗ്ഗീസ് (സ്വിറ്റ്‌സര്‍ലണ്ട്), ആനി(ഇറ്റലി), എമിലി (എറണാകുളം),

ദീനസേവനസഭ യുടെ അമലാ പ്രൊവിന്‍സിന്റെ ശാഖാഭവനങ്ങളായ കാരക്കു ണ്ട്, ചീമേനി, പട്ടുവം,കോഴിക്കോട്, മുതലപ്പാറ, പഴയങ്ങാടി, നെയ്യാറ്റിന്‍കര, മേപ്പാടി പള്ളിക്കുന്ന്, കളമശ്ശേരി, വാടക്കല്‍, മാത മംഗലം എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.

മാതമംഗലത്ത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്ഥാപനത്തില്‍ സേവനം ചെയ്തു. വരികയായിരുന്ന സിസ്റ്റര്‍ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്.