അഡ്വ.ടി.ആര്.മോഹന്‍ദാസ് ഏകകണ്ഠമായി പ്രസിഡന്റ് പദവിയിലേക്ക്-
തളിപ്പറമ്പ്: അഡ്വ.ടി.ആര്.മോഹന്‍ദാസിനെ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി നിയമിക്കാനുള്ള ഡി.സി.സി തീരുമാനം കോണ്‍ഗ്രസ് തളിപ്പറമ്പ്-മണ്ഡലം ബ്ലോക്ക് കമ്മറ്റികള്‍ അംഗീകരിച്ചു.

ഇന്നലെ ചേര്‍ന്ന രണ്ട് മണ്ഡലം കമ്മറ്റികളുടെയും തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി ഭാരവാഹികളുടെയും സംയുക്തയോഗത്തില്‍ രജിത്ത് നാറാത്ത്, കെ.സി.മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
മോഹന്‍ദാസിനെ പ്രസിഡന്റായി നിയോഗിക്കാന്‍ തീരുമാനിച്ച വിവരം ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുകയും യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഏകകണ്ഠമായി ഇത് അംഗീകരിക്കുകയും ചെയ്തു.
നവംബര്‍ 29 നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭന് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒഴിവിലാണ് മോഹന്‍ദാസ് പ്രസിഡന്റാവുക.
നിലവില്‍ തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റാണ് മോഹന്‍ദാസ്.
