മോഹന്‍ലാലും ശോഭനയും വീണ്ടും-15 വര്‍ഷങ്ങള്‍ക്ക് ശേഷം.
നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം നടന് മോഹന്‍ലാലും നടി ശോഭനയും വീണ്ടും സ്ക്രീനില്‍ ഒന്നിക്കുന്നു.

ഏറെ പ്രേക്ഷക പ്രശംസ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍-360(താത്കാലിക പേര്) എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും നായികനായകനായി എത്തുന്നത്.
നടി ശോഭനയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെ കുറിച്ച് പറഞ്ഞത്.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചു വരുന്നതെന്നും പുതിയ ചിത്രത്തിനായി സൂപ്പര്‍ എക്സൈറ്റഡ് ആണെന്നും ശോഭന പറഞ്ഞു.
താനും മോഹന്‍ലാലും ഒന്നിക്കുന്ന 56-ാമത്തെ ചിത്രമാണിതെന്നും താരം വ്യക്തമാക്കി.
2020ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭന ഏറ്റവും അവസാനമായി ചെയ്ത മലയാള സിനിമ.
2009ല്‍ പുറത്തിറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം താരം അവസാനമായി സ്ക്രീനില്‍ എത്തിയത്.
കെ.ആര്.സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും രചിക്കുന്നത്.
പത്തനംതിട്ട റാന്നി തൊടുപുഴ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം
. ചിത്രത്തില്‍ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് സൂചന. ഏപ്രില്‍ മൂന്നാം വാരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
