റിട്ട. കോ-ഓപ്പറേറ്റീവ് അസി.രജിസ്ട്രാര്‍ സി.എച്ച്.ശശീന്ദ്രന്‍(68) നിര്യാതനായി-

തളിപ്പറമ്പ്: പുളിമ്പറമ്പ് ശ്രീശൈലത്തില്‍ റിട്ട: കോഓപ്പറ്റിവ് അസി: റജിസ്ട്രാര്‍ സി എച്ച് ശശീന്ദ്രന്‍(68) നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് സമുദായ ശ്മശാനത്തില്‍.

തളിപ്പറമ്പ് എംപ്ലോയിസ് & പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ കോഓപ്പറ്റിവ് സൊസെറ്റി പ്രസിഡന്റും കേരള ഗസ്റ്റഡ് ഓഫിസേഴ്‌സ് യൂണിയന്‍ മുന്‍ ജില്ലാ സെക്രട്ടറിയും കേരള എന്‍ ജി ഒ അസോസിയേഷന്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.

കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി അംഗമാണ്. ഭാര്യ: രമ (പയ്യന്നൂര്‍ ബ്ലോക്ക് വനിത സഹകരണ സംഘം) മക്കള്‍: സംഗീത, സൗമ്യ. മരുമക്കള്‍: പ്രജേഷ് (ഗള്‍ഫ്), ശ്രീജിത്ത് (ബിസിനസ് മട്ടന്നൂര്‍). സഹോദരങ്ങള്‍: സദാനന്ദന്‍, ജയന്‍, പരേതനായ വേണു, മണി.